ന്യൂഡൽഹി: രാജ്യത്തിന് ആശങ്കയായി പ്രതിദിന കോവിഡ് മരണനിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4529 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 2,83,248 ആയി ഉയർന്നു.
ചികിത്സയിലും കഴിയുന്നവരിൽ പലരുടെയും ആരോഗ്യനില മോശമായി തുടരുന്നതിനാൽ വരും ദിവസങ്ങളിലും മരണനിരക്ക് ഉയര്‍ന്നേക്കാം. അതേസമയം, രാജ്യത്തെ കോവിഡ് കേസുകളിൽ കുറവും രേഖപ്പെടുത്തി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,67,334 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,54,96,330 ആയി. പുതിയതായി 3,89,851 പേർ കോവിഡ് മുക്തി നേടുകയും ചെയ്തു.