കോട്ടയം: സംസ്ഥാനത്ത് കോവിഡ്-19 ബാധിച്ച് ഒരാള് കൂടി മരിച്ചു. പത്തനംതിട്ട തിരുവല്ലാ സ്വദേശി ജോഷി(65) ആണ് വെള്ളിയാഴ്ച പുലർച്ചെ മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
അബുദാബിയിൽ നിന്ന് മേയ് 11നാണ് ഇദ്ദേഹം നാട്ടിലെത്തിയത്. നിരീക്ഷണത്തിൽ കഴിയവേ നടത്തിയ പരിശോധനയിൽ കോവിഡ്-19 സ്ഥിരീകരിക്കുകയായിരുന്നു. ഇദ്ദേഹത്തിന് പ്രമേഹരോഗമുണ്ടായിരുന്നു.
കേരളത്തിലെ എട്ടാമത്തെ കോവിഡ് മരണമാണിത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കും.