തൃശൂർ: ചാവക്കാട്ട് കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ സംസ്കാരം ഇന്ന് നടത്തും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാകും സംസ്കാരം നടത്തുകയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
മുംബൈയിൽനിന്ന് ചാവക്കാട്ടെത്തിയ കദീജക്കുട്ടി(73) യാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇവർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മുംബൈയിൽനിന്ന് കാറിൽ മകനും ഒറ്റപ്പാലം സ്വദേശികളായ മറ്റു മൂന്നുപേരോടുമൊപ്പം തിങ്കളാഴ്ചയാണ് കദീജ നാട്ടിലെത്തിയത്. കദീജക്കുട്ടിക്കു നേരത്തേതന്നെ പ്രമേഹവും രക്തസമ്മർദവും ശ്വാസതടസവും ഉണ്ടായിരുന്നു.
കദീജയ്ക്കൊപ്പം കാറിൽ ഒപ്പമുണ്ടായിരുന്ന മകനും മറ്റ് മൂന്നുപേരും നിരീക്ഷണത്തിലാണ്. കദീജയെ ആശുപത്രിയിലെത്തിച്ച ആംബുലൻസിന്റെ ഡ്രൈവറും ക്വാറന്റൈനിൽ പ്രവേശിച്ചു.