
കാസർഗോഡ്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. പടന്നക്കാട് സ്വദേശിനി നബീസയാണ് (75) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ഇവർ. ഇതോടെ കാസർഗോഡ് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.
അതേസമയം സംസ്ഥാനത്ത് ഇതുവരെ 54 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. കേരളത്തിൽ 16,996 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 7,562 പേർ രോഗമുക്തി നേടി.