
കൊച്ചി: കോവിഡ്-19 വൈറസ് ബാധയെ തുടർന്ന് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരണപ്പെട്ടയാൾ ഹൃദ് രോഗി ആയിരുന്നുവെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ.
ഹൈ റിസ്ക്കിൽ ഉണ്ടായിരുന്ന ആളായിരുന്നു ഇദ്ദേഹമെന്നും ചികിത്സയിലുള്ള മറ്റ് കോവിഡ് രോഗികളുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടെന്നും മന്ത്രി പറഞ്ഞു.
മൃതദേഹം ബന്ധുക്കൾക്ക് രാവിലെ തന്നെ വിട്ടു നൽകി. ആരോഗ്യവകുപ്പ് നൽകുന്ന പ്രോട്ടോക്കോൾ പ്രകാരമായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുകയെന്നും മന്ത്രി പറഞ്ഞു.
മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശിയായ 69 വയസുകാരനാണ് ശനിയാഴ്ച രാവിലെ മരിച്ചത്. കേരളത്തിലെ ആദ്യത്തെ കോവിഡ് മരണവുമാണിത്.