കോട്ടയം: കോവിഡ് ബാധിച്ചു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. കോട്ടയം പാറത്തോട് സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായിരുന്ന അബ്ദുൾ സലാം (71) ആണ് മരിച്ചത്.
ഇന്നു രാവിലെയാണ് മരണപ്പെട്ടത്. പനിയെത്തുടർന്ന് കഴിഞ്ഞ ഒന്പതിനാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
അബ്ദുൾ സലാമിനു കടുത്ത വൃക്കരോഗവും പ്രമേഹവും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. നേരത്തെ പത്തനംതിട്ട സ്വദേശി കോട്ടയം മെഡിക്കൽ കോളജിൽ കോവിഡിനെത്തുടർന്ന് മരിച്ചിരുന്നു.