‘
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഏപ്രിൽ ഒന്നു മുതൽ 21 വരെ കോവിഡ് രോഗത്താൽ മരണപ്പെട്ടത് 53 പേർ. കോവിഡ് പോസിറ്റീവായി ഇവിടെ ചികിത്സ തേടിയെത്തിയവരും വിവധ രോഗങ്ങളാലും അപകടങ്ങൾ സംഭവിച്ചും മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ കോവിഡ് പിടിപെട്ടു മരിച്ചവരുടെയും കണക്കാണിത്.
വാക്സിൻ സ്വീകരിച്ചവരിൽ രോഗം കുറവ്, മരണവും
ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് ദിനംപ്രതിയുള്ള രോഗികളുടെ എണ്ണത്തിലും മരണ നിലക്കിലും വർധനവുണ്ടായത്. വാക്സിൻ വിതരണം ജില്ലയിൽ കാര്യക്ഷമമായി നടക്കുന്നത് വരും ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ തോതിൽ കുറവ് സൃഷ്ടിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ രോഗം വീണ്ടും പ്രത്യക്ഷപ്പെടുന്നതിന്റെ തോത് കുറവുണ്ടെന്നും വിലയിരുത്തുന്നു.
20ദിവസം, 53 മരണം
രണ്ടിന് മരിച്ച പത്തനംതിട്ട ജില്ലയിലെ കൂടൽ സ്വദേശി ഷൈജു(35) വിന്റെ മരണമാണ് കോവിഡ് മൂലം ഈ മാസം ആദ്യം റിപ്പോർട്ട് ചെയ്തത്.കോട്ടയം ഏറനാട് മനോജ് കുമാർ(51), കൂത്താട്ടുകുളം കുറ്റാലി മലയിൽ ജോസഫ് ചാക്കോ(70), ചങ്ങനാശേരി പുതുപ്പറന്പിൽ അമ്മിണി(75), പാറന്പുഴ ജോയി(77), എരുമേലി മുട്ടപ്പള്ളി സൈമണ്(75), കോട്ടയം അമയന്നൂർ ലിസി(70), ചങ്ങനാശേരി ദീനാമ്മ(70),
കോട്ടയം മാങ്ങാനം ജോസ് മാത്യു(72), ചേർത്തല തൃച്ചാറ്റുകുളം ഭാസി(68), എരുമേലി മുക്കൂട്ടുതറ ലീലാമ്മ മാത്യു(71), എറണാകുളം നായരന്പലം ബാബു(56), വൈക്കം ഉദയനാപുരം സോമൻ(70), വൈക്കം വെച്ചൂർ പുരുഷോത്തമൻ നായർ(67), ചെങ്ങന്നൂർ ആല ശ്യാംനാഥ്(21), കോട്ടയം കാരാപ്പുഴ പ്രസാദ്(55), വൈക്കം ചെമ്മനത്തുകര ദാസൻ(68), കോട്ടയം ളാക്കാട്ടൂർ സജീവ്(45) ഏറ്റുമാനൂർ അതിരന്പുഴ സുനിൽ(42), കാഞ്ഞിരപ്പള്ളി ഇഞ്ചിയാനി പെണ്ണമ്മ(85), ഏറ്റുമാനൂർ ബേബി സെബാസ്റ്റ്യൻ(57), കടുത്തുരുത്തി പെരുവ സലിം (50)
ചേർത്തല മുഹമ്മ ലൈല(56), കോട്ടയം കുഞ്ഞുകുട്ടി (80), കോട്ടയം വെട്ടിക്കാട്ട് പ്രേംരാജ്(64), പിറവം മിനി കുഞ്ഞുമോൻ ( 57), കോഴഞ്ചേരി സൂരജ് (40), പൂഞ്ഞാർ ശാന്തി ഗോപാലൻ(72), മല്ലപ്പളളി ചെല്ലമ്മ(69), ഈരാറ്റുപേട്ട നടയ്ക്കൽ ജസി (52), കോട്ടയം ചാമക്കാല ബേബി(60), തൃപ്പൂണിത്തുറ ഉദയംപേരൂർ രാധാകൃഷ്ണൻ(67), കോട്ടയം വെള്ളൂർ പൊന്നമ്മ(84), കോട്ടയം മറിയപ്പള്ളി ഷാജി (56),
ചങ്ങനാശേരി മലക്കുന്നം ലീലാമ്മ(58), കുട്ടനാട് മോഹനൻ(64), പാലരാമപുരം ഭവാനി അപ്പുക്കുട്ടൻ(78), കാഞ്ഞിരപ്പള്ളി തോമസ് ദേവസ്യ(70), തിരുവഞ്ചൂർ വിജയമ്മ(72), മാന്നാർ ലീലാമ്മ വർഗ്ഗീസ്(63), പുന്നപ്ര അബൂബക്കർ(69), കോട്ടയം പള്ളം വിജയകുമാർ(35), കോട്ടയം പനയ്ക്കച്ചിറ അശോകൻ(45), തിരുവഞ്ചൂർ ജോഷി(65), കല്ലറ ആയാംകുടി രവീന്ദ്രൻ(65), കോട്ടയം ചീപ്പുങ്കൽ ജോണ് പി. ജോർജ്(76), കോട്ടയംചാമക്കാല ജോസ്(45),
അതിരന്പുഴമാന്നാനം ആന്റണി തോമസ്(40), കോട്ടയം മാൻവെട്ടം സുകുമാരൻ(83), പത്തനംതിട്ട ഇലവുംതിട്ട ഭദ്രൻ (57), കോട്ടയം തെള്ളകം കുഞ്ഞ്(63), കോട്ടയം മുട്ടന്പലം ടി.ടി ജോണ്സണ്(57), കുട്ടനാട് രാമങ്കരി പി.ആർ. സോമൻ(65), മുണ്ടക്കയം സാറാമ്മ തോമസ്(65), തൊടുപുഴ കരിപ്പലങ്ങാട് മാധവൻ(55) എന്നിവരാണ് കോവിഡ് റിപ്പോർട്ട് ചെയ്തു മരണപ്പെട്ടവർ.