കോഴിക്കോട്/വയനാട്: സംസ്ഥാനത്ത് രണ്ടു കോവിഡ് മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട്, വയനാട് സ്വദേശികളാണ് മരിച്ചത്. പറമ്പില്‍ സ്വദേശി രവീന്ദ്രന്(69)ആണ് കോഴിക്കോട്ട് മരിച്ചത്. കൊന്നച്ചല്‍ സ്വദേശി ജോസഫ്(85) ആണ് വയനാട് മരിച്ചത്.
കരള്‍ രോഗിയായിരുന്നു രവീന്ദ്രന്. ജോസഫിന് വൃക്ക, കരള്‍ രോഗങ്ങളുണ്ടായിരുന്നു. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കരിക്കും.