തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ എല്ലാ കോവിഡ് മരണങ്ങളും സർക്കാർ പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി തുടങ്ങി.
പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട മരണങ്ങൾ മൂന്നുദിവസത്തിനകം റിപ്പോർട്ട് ചെയ്യണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് ഡിഎംഒമാർക്ക് നിർദേശം നൽകി. വീട്ടിൽവച്ചുണ്ടായ കോവിഡ് മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തും.
കോവിഡ് ബാധിച്ച് മരിച്ചവരുടെ പേര് വിവരങ്ങൾ പരസ്യപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം വീണാ ജോർജ് വ്യക്തമാക്കിയിരുന്നു. ജില്ലാ അടിസ്ഥാനത്തിലാകും കണക്കുകൾ പ്രസിദ്ധപ്പെടുത്തുക. കോവിഡ് മരണമെന്ന് ഡോക്ടർ സ്ഥിരീകരിച്ചവയാകും പട്ടികയിലുണ്ടാവുക.
പ്രസിദ്ധീകരിക്കപ്പെട്ട പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടതായ പരാതികൾ നൽകാവുന്നതും അവ പരിശോധിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. 13,500 ലേറെ മരണങ്ങളുടെ പട്ടികയാണ് പ്രസിദ്ധപ്പെടുത്തുന്നത്.