കോട്ടയം: പായിപ്പാട്ട് കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൃഷ്ണപ്രിയയാണ്(20) വീട്ടിൽ തൂങ്ങി മരിച്ചത്. റഷ്യയില്‍ എംബിബിഎസിന് പഠിച്ചിരുന്ന കൃഷ്ണപ്രിയ കഴിഞ്ഞ ആഴ്ചയാണ് നാട്ടില്‍ തിരികെ എത്തിയത്.
തുടര്‍ന്ന് പായിപ്പാട്ടെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. പെണ്‍കുട്ടിയുടെ സ്രവം കോവിഡ് പരിശോധനയ്ക്കായി ശേഖരിച്ചു.