കുറവിലങ്ങാട്/ ഏറ്റുമാനൂർ: വിദേശരാജ്യങ്ങളിൽ കോവിഡ് 19 ബാധിച്ചു രണ്ടു മലയാളികൾ കൂടി മരിച്ചു. ലണ്ടനിലും അമേരിക്കലുമാണ് മലയാളികൾ മരണത്തിനു കീഴടങ്ങിയത്.
കോട്ടയം വെളിയന്നൂർ സ്വദേശി കുറ്റിക്കോട്ട് ജഗദമ്മ പവിത്രന്റെ മകൻ അനൂജ് കുമാർ (40) ആണ് ലണ്ടനിൽ മരിച്ചത്. മാന്നാനം വല്ലാത്തറക്കൽ സെബാസ്റ്റ്യൻ (തങ്കച്ചൻ – 64) ആണ് അമേരിക്കയിൽ മരിച്ചത്.
സെബാസ്റ്റ്യൻ 11 വർഷത്തോളമായി അമേരിക്കയിലെ ഡിസ്പ്ലൈസിൽ കുടുംബത്തോടൊപ്പം സ്ഥിര താമസമാണ്. കുടുംബ സമേതം അമേരിക്കയിൽ ആയതിനാൽ മാന്നാനത്ത് അടുത്ത ബന്ധുക്കൾ മാത്രമാണ് താമസിക്കുന്നത്.
ഇന്ന് രാവിലെ മാത്രമാണ് ബന്ധുക്കൾ പോലും മരണ വിവരമറിഞ്ഞത്. രണ്ടാഴ്ചയാലേറെയായി ഇദ്ദേഹത്തിന് കൊറോണ ബാധിച്ചിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്.
നേരത്തെ വിവിധ രോഗങ്ങൾ ബാധിച്ച ഇദ്ദേഹത്തെ ശസ്ത്രക്രിയക്കും വിധേയനാക്കിയിരുന്നു. പക്ഷഘതം മൂലം കിടപ്പിലായിരുന്നതായും മറ്റു നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഇദ്ദേഹത്തെ അലട്ടിയിരുന്നതായും ബന്ധുക്കൾ പറയുന്നു.
ഭാര്യ ജൈനമ്മ. മകൻ ജിതിൻ സെബാസ്റ്റ്യൻ. മരുമകൾ – അഞ്ജു ജോസഫ് സംസ്കാരം അമേരിക്കയിൽ തന്നെ നടത്തും.
ലണ്ടനിൽ നഴ്സായി ജോലി ചെയ്തിരുന്ന അനൂജിന്റെ ഭാര്യ: സന്ധ്യ എസ് നായർ, തൊടുപുഴ കോലാനി മേലോപ്പറന്പിൽ കുടുംബാഗം. മക്കൾ: അഖിൽ, ഗോകുൽ.