നെടുമങ്ങാട് : മകൻ കോവിഡ് ബാധിച്ചു മരിച്ചതിനു പിന്നാലെ അമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പനവൂർ പനയമുട്ടം ചോർണ്ണോട് കിഴക്കുംകര വീട്ടിൽ പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ പൊന്നമ്മ (86) യാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മകൻ രാജേന്ദ്രൻ (58) കോവിഡ് ബാധിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരിച്ചത്. ഇതറിഞ്ഞ മാതാവിനെ വീട്ടിൽ നിന്നും കാണാതാവുകയും ഇന്നലെ വൈകിട്ട് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.
മകന്റെ മരണത്തിൽ മനം നൊന്തു പൊന്നമ്മ ജീവൻ ഒടുക്കിയതായിരിക്കുമെന്നാണ് പ്രാഥമിക നിഗമനം.പൊന്നമ്മയുടെ മറ്റു മക്കൾ :വിജയകുമാരി,, സരള, പരേതനായ ഹരിശശികല, മരുമക്കൾ : മധു, രവി, പരേതനായ സുരേഷ് , ഗീത കുമാരി, രാജേന്ദ്രന്റെ ഭാര്യ ഗീതകുമാരി, മക്കൾ : ലക്ഷ്മി, രാജി. മരുമക്കൾ : രാജേഷ്, അരുൺ (വിഷ്ണു)