വാഷിംഗ്ടണ്‍ ഡിസി ആഗോള മഹാമാരിയായ കോവിഡ്- 19ന്റെ വ്യാപനം നിർബാധം തുടരുന്നു. ലോകവ്യാപക മരണ സംഖ്യ 82,000ത്തിലേക്കെത്തുകയാണെന്ന് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഒൗദ്യോഗിക കണക്കുകൾ പ്രകാരം ബുധനാഴ്ച പുലർച്ചെ വരെ 14,23,642 പേർക്കാണ് വൈറസ് ബാധിച്ചിട്ടുള്ളത്.
ഇതിൽ 81,857 പേർ മരണത്തിനു കീഴടങ്ങി. അമേരിക്ക തന്നെയാണ് രോഗബാധിതരുടെ എണ്ണത്തിൽ മുന്നിൽ. 3,94,182 പേർക്ക് അമേരിക്കയിൽ വൈറസ് ബാധിച്ചപ്പോൾ 12,716 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 1,845 പേരാണ് ഇവിടെ മരിച്ചത്. ഫ്രാൻസിലും 24 മണിക്കൂറിനിടെ ആയിരത്തിലേറെപ്പേർ മരിച്ചു.
1,417 പേരാണ് ഇവിടെ പുതുതായി മരണമടഞ്ഞത്. ഫ്രാൻസിലൈ ആകെ രോഗബാധിതരുടെ എണ്ണം 1,09,069 ആയി ഉയർന്നു. 11,059 കോവിഡ് കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്.
സ്പെയിനിലും, ബ്രിട്ടണിലും, ഇറ്റലിയിലുമെല്ലാം മരണസംഖ്യ അനിയന്ത്രിതമായി വർധിക്കുകയാണ്. സ്പെയിനിൽ 704 പേരും ഇറ്റലിയിൽ 604 പേരും പുതുതായി മരണപ്പെട്ടപ്പോൾ, ബ്രിട്ടനിൽ 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം 786 ആണ്.
സ്പെയിനിൽ 1,41,942 പേർക്കും ഇറ്റലിയിൽ 1,35,586 പേർക്കും ബ്രിട്ടനിൽ 55,242 പേർക്കുമാണ് കോവിഡ് ബാധയുള്ളത്. ഈ മൂന്നിടങ്ങളിലും യഥാക്രമം 5,267, 3,039, 3,634 എന്നിങ്ങനെയാണ് പുതിയ കോവിഡ് ബാധിതരുടെ എണ്ണം.