ന്യൂഡൽഹി: ആശങ്ക ഉയര്‍ത്തി ഡല്‍ഹിയിലെ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. പോസിറ്റിവിറ്റി നിരക്ക് 3.95 ശതമാനമായി ഉയര്‍ന്നു. ഫെബ്രുവരി മൂന്നിന് ശേഷമുള്ള ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണിത്.
ഏപ്രില്‍ ഒന്നിന് 0.57 ശതമാനമായിരുന്നു ടിപിആര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 366 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
വ്യാഴാഴ്ച 325 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധ ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയേക്കും.
പ്രതിരോധ നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ ബുധനാഴ്ച ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിട്ടി യോഗം ചേരും.