ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,688 പേർക്ക് രോഗം സ്ഥിരീകരിച്ചു. 50 പേർ മരിച്ചു.
ഇതോടെ രാജ്യത്ത് ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 18,684 ആയി ഉയർന്നു. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.74 ശതമാനമായി ഉയര്‍ന്നു.
രോഗമുക്തി നിരക്ക് 98.74 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 1,88,89,90,935 പേര്‍ക്ക് വാക്സിനേഷന് നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം, ഡൽഹിയിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇവിടെ ഇന്നും ആയിരത്തിന് മുകളില്‍ കോവിഡ് രോഗികളുണ്ട്. ഡൽഹിയിൽ ഇന്നലെ 1,607 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.