ന്യൂഡല്‍ഹി: ലോകത്ത് കോവിഡ് വ്യാപനം കൂടിയതോടെ വിദേശത്തുനിന്ന് എത്തുന്ന വിമാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ്.
രോഗവ്യാപനം കൂടിയ രാജ്യങ്ങളില്‍നിന്ന് ആളുകളെത്തുന്നത് നിയന്ത്രിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു
അതേസമയം അമേരിക്ക, ജപ്പാന്, ചൈന, ബ്രസീല്‍ അടക്കമുള്ള പല രാജ്യങ്ങളിലും കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഇന്ന് ഉന്നതതല യോഗം വിളിച്ചു. രാവിലെ 11ന് ഡല്‍ഹിയിലാണ് യോഗം.
കോവിഡ് പ്രതിരോധ മാര്‍ഗങ്ങളുടെ നിലവിലെ സ്ഥിതി, വാക്സിനേഷന് പുരോഗതി തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.
ആരോഗ്യ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥര്‍, നീതി ആയോഗ് അംഗം, കോവിഡ് സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.