ന്യൂഡൽഹി: കോവിഡ് രണ്ടാംതരംഗത്തിൽ രാജ്യത്ത് ജീവൻ നഷ്ടമായത് 719 ഡോക്ടർമാർക്ക്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ആണ് ഇക്കാര്യം അറിയിച്ചത്.
ബിഹാറിലാണ് കൂടുതൽ ഡോക്ടർമാർ മരിച്ചത്. 111 ഡോക്ടർമാരാണ് ഇവിടെ മരിച്ചത്. ഡൽഹിയിൽ 109 ഡോക്ടർമാരും ഉത്തർപ്രദേശിൽ 79 ഡോക്ടർമാരും പശ്ചിമ ബംഗാളിൽ 63 ഡോക്ടർമാരും മരിച്ചു.
കേരളത്തിൽ 24 ഡോക്ടർമാർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്. പുതുച്ചേരിയിലാണ് കുറവ് ഡോക്ടർമാർ മരിച്ചത്. ഒരാൾക്ക് മാത്രമാണ് ഇവിടെ ജീവൻ നഷ്ടമായത്. ഗോവയിലും ത്രിപുരയിലും ഉത്തരാഖണ്ഡിലും രണ്ട് ഡോക്ടർമാർ വീതവും മരിച്ചു.