കോ​വി​ഡ് ത​രം​ഗ​ത്തി​ൽ ഇ​ന്ത്യ​യി​ൽ ഡോ​ക്ട​ർ​മാരുടെ മരണ കണക്ക് ഞെട്ടിക്കുന്നത്; ഐഎംഎ പുറത്ത് വിട്ടവിവരങ്ങൾ ഇങ്ങനെ

 

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​ൽ രാ​ജ്യ​ത്ത് 594 ഡോ​ക്ട​ർ​മാ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​താ​യി ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ). ര​ണ്ടാം ത​രം​ഗ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ നി​ന്ന് മാ​ത്രം 107 ഡോ​ക്‌​ട​ർ​മാ​ർ മ​രി​ച്ചു.

കേ​ര​ള​ത്തി​ൽ അ​ഞ്ച് ഡോ​ക്ട​ർ​മാ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​താ​യും ഐ​എം​എ വ്യ​ക്ത​മാ​ക്കി. ര​ണ്ടാം ത​രം​ഗ​ത്തി​ൽ മ​രി​ച്ച ഡോ​ക്ട​ർ​മാ​രി​ൽ 45 ശ​ത​മാ​ന​വും ഡ​ൽ​ഹി, ഉ​ത്ത​ർ​പ്ര​ദേ​ശ്, ബി​ഹാ​ർ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ്.

ഒ​ന്നാം ത​രം​ഗ​ത്തി​ലും ര​ണ്ടാം ത​രം​ഗ​ത്തി​ലു​മാ​യി രാ​ജ്യ​ത്ത് ഇ​തു​വ​രെ മ​രി​ച്ച ഡോ​ക്ട​ർ​മാ​രു​ടെ എ​ണ്ണം 1,300 ആ​യ​താ​യും ഐ​എം​എ അ​റി​യി​ച്ചു.

Related posts

Leave a Comment