കോവിഡ് പോരാട്ടങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നത് ആരോഗ്യപ്രവർത്തകരാണ്. രോഗികളുമായി അടുത്തിടപഴകുന്ന ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ പല പ്രതിരോധ സംവിധാനങ്ങളും ഉണ്ട്.
പല സ്ഥാപനങ്ങളും ആവശ്യത്തിന് സുരക്ഷാ ഒരുക്കാറില്ലെന്ന് വിമർശവും ഉയരാറുണ്ട്. സുരക്ഷാ സംവിധാനങ്ങളിൽ ഏറ്റവും പ്രധാനം Personal protective equipment അഥവ PPE കിറ്റ്സ് എന്നറിയപ്പെടുന്ന സുരക്ഷാ കവചങ്ങളാണ്. സാധാരണ ധരിക്കുന്ന വസ്ത്രത്തിനു മുകളിൽ കൂടിയാണ് പിപിഇ കിറ്റ് ഉപയോഗിക്കുന്നത്.
ദേഹം മുഴുവൻ മൂടുന്ന തരത്തിലുള്ള ഈ കവചം ധരിച്ച് ജോലി ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ട് ആരോഗ്യപ്രവർത്തകർ പലപ്പോഴും സോഷ്യൽ മീഡിയയിലും അല്ലാതെയും പങ്കുവച്ചിട്ടുള്ളതാണ്. പിപിഇ കിറ്റ് ധരിച്ച് നാലു മണിക്കൂറെ ജോലി ചെയ്യാവുവെങ്കിലും പലപ്പോഴും അതൊന്നും പ്രായോഗികമല്ല. കടുത്ത ചൂടും വിയർപ്പുമായി വേണം ഇവർ ജോലി ചെയ്യാൻ.
എന്നാൽ പിപിഇ കിറ്റ് ധരിക്കുമ്പോഴുള്ള അസൗകര്യം കുറയ്ക്കാൻ റഷ്യയിലെ ഒരു നഴ്സ് സ്വീകരിച്ച മാർഗം വൈറലായിരുന്നു. നാദിയ സുക്കോവ എന്ന 23കാരിയായി നഴ്സാണ് വ്യത്യസ്ത മാർഗം തെരഞ്ഞെടുത്തത്. മോസ്കോയിൽ നിന്ന് നൂറ് മൈൽ അകലെയുള്ള തുലയിലെ ഒരു ആശുപത്രിയിലെ നഴ്സായിരുന്നു നാദിയ.
പുരുഷന്മാരുടെ കോവിഡ് വാർഡിലായിരുന്നു നാദിയായുടെ ഡ്യൂട്ടി.
ഒരു ദിവസം ഇവർ ഡ്യൂട്ടിക്കെത്തിയ രംഗം കണ്ട് കോവിഡ് വാർഡിലുണ്ടായിരുന്നവരുടെ ശരീരത്തിന്റെ താപനില കൂടിയെന്നാണ് റഷ്യയിലെ സംസാരം.
പിപിഇ കിറ്റിന് താഴെ അടിവസ്ത്രങ്ങൾ മാത്രം ധരിച്ചാണ് ഇവർ ജോലിക്കെത്തിയത്. സുതാര്യമായ പിപിഇ കിറ്റിലൂടെ ഇവരുടെ അടിവസ്ത്രങ്ങൾ വ്യക്തമായി പുറത്തു കാണാമായിരുന്നു. ജോലിക്കിടെയുള്ള ഇവരുടെ ചിത്രം ആരോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് പ്രശ്നമായത്.
പിപിഇ കിറ്റ് ഇത്രയും സുതാര്യമാണെന്ന് അറിയില്ലെന്നുള്ള നാദിയായുടെ വാദം ആശുപത്രി അധികൃതർ തള്ളി. രോഗികൾ ആരും പരാതി പറഞ്ഞില്ലെങ്കിലും ആശുപത്രി അധികൃതര്‍ നഴ്സിനെ സസ്പെൻഡ് ചെയ്തു.
മെഡിക്കൽ വസ്ത്രങ്ങളുടെ ആവശ്യകത എന്നത് പാലിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ആശുപത്രി അധികൃതര്‍ നഴ്സിനെ സസ്പെന്‍ഡ് ചെയ്തത്. NO എന്ന വാക്കിന്റെ അർഥം Next Opportunity (അടുത്ത അവസരം) ആണെന്നുള്ള ചൊല്ല് നാദിയായുടെ കാര്യത്തിൽ ഇതോടെ സംഭവിക്കുകയായിരുന്നു.
അവസരങ്ങളുടെ പെരുമഴയായിരുന്നു നാദിയായ്ക്ക്. മോഡൽ, ടിവി അവതാരക തുടങ്ങിയനിരവധി അവസരങ്ങളാണ് നാദിയായെ തേടിയെത്തിയത്. സ്പോർട്സ് വസ്ത്രങ്ങളുടെ കന്പനിയാണ് നാദിയായെ മോഡലാകാൻ ക്ഷണിച്ചത്. ഏതായാലും മോഡലാകാനില്ലെന്ന് നാദിയ തുറന്നു പറഞ്ഞു.
ടിവി അവതതാരക എന്ന റോൾ നാദിയ ഏറ്റെടുത്തു. “വെസ്തി തുല’ എന്ന ടിവി ചാനലിൽ കാലാവസ്ഥ വാർത്തകൾ അവതരിപ്പിക്കുകയാണ് നാദിയ ഇപ്പോൾ. സസ്പെൻഷൻ കാലാവധി കഴിഞഞതിനാൽ കൂടെ നഴ്്സ് ജോലിയും ചെയ്യുന്നുണ്ട്. നഴ്സ് ജോലിക്കൊപ്പം പരിശീലനം പൂർത്തിയാക്കി ഡോക്ടറാവുക എന്നതാണ് നാദിയായുടെ ലക്ഷ്യം.
ഏതായാലും ഇപ്പോൾ പഴയ ആശുപത്രിയിലെ കൊറോണ വാർഡിൽ ഡ്യൂട്ടിയിലാണ് നാദിയ. പക്ഷെ പിപിഇ കിറ്റ് പഴയപോലല്ല ധരിച്ചിരിക്കുന്നത്് എന്നു മാത്രം.