നിരീക്ഷണത്തിൽ ഇരിക്കാതെ ക​റ​ങ്ങി ന​ട​ന്ന യു​വാ​വി​ന് കോ​വി​ഡ്; യുവാവിന്‍റെ പ്രാഥമിക സമ്പർക്കത്തിൽ 24 പേർ;എ​ട​വ​ണ്ണ​പ്പാ​റ​യി​ൽ ആ​ശ​ങ്ക


മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച് ക​റ​ങ്ങി ന​ട​ന്ന യു​വാ​വി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ജ​മ്മു​വി​ൽ നി​ന്നെ​ത്തി​യ ചീ​ക്കോ​ഡ് കു​നി​ത്ത​ല സ്വ​ദേ​ശി​യാ​യ 23കാ​ര​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ൾ ജൂ​ണ്‍ 23ന് ​കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം എ​ട​വ​ണ്ണ​പ്പാ​റ ടൗ​ണി​ലെ മൊ​ബൈ​ല്‍ ഫോ​ണ്‍ ക​ട​യി​ല്‍ ക​യ​റു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു.

ജൂ​ണ് 18നാ​ണ് ഇ​യാ​ൾ നാ​ട്ടി​ലെ​ത്തി​യ​ത്. ജൂ​ലൈ ഒ​ന്നി​ന് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. അ​രീ​ക്കോ​ട് റോ​ഡി​ലെ മ​റ്റൊ​രു മൊ​ബൈ​ല്‍ ക​ട​യി​ലും യു​വാ​വ് എ​ത്തി​യി​രു​ന്നു. ഈ ​ക​ട​ക​ള്‍ അ​ട​ച്ചി​ടാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഒ​പ്പം ടൗ​ണി​ല്‍ അ​തി​ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

യു​വാ​വി​ന് 24 പേ​രു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക​മു​ണ്ടെ​ന്നാ​ണ് വി​വ​രം. യു​വാ​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തും. യു​വാ​വു​മാ​യി സ​മ്പ​ര്‍​ക്ക​മു​ണ്ടാ​യ​വ​ര്‍ ആ​രോ​ഗ്യ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment