കൊച്ചി: എറണാകുളം ജില്ല കോവിഡ് മുക്തമായി. നിലവിൽ ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയും ഇന്നലെ ആശുപത്രി വിട്ടു.
എറണാകുളം കലൂർ സ്വദേശിയായ വിഷ്്ണുവാണ് (23) രോഗമുക്തനായി ഇന്നലെ വീട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ മാർച്ച് 22ന് യുഎഇയിൽ നിന്നും മടങ്ങിയെത്തിയ വിഷ്്ണുവിനെ ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങളോടെയാണ് ഏപ്രിൽ നാലിന് കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ച അഡ്മിറ്റ്ചെയ്ത പത്തനംതിട്ട സ്വദേശിയുമായും സന്പർക്കമുണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വിഷ്ണുവിന് കോവിഡ് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ 29 ദിവസമായി ഐസൊലേഷൻ വാർഡിൽ വിദഗ്ധ ചികിത്സയിൽ ആയിരുന്നു വിഷ്ണുവിനെ തുടർച്ചയായ സാന്പിളുകൾ നെഗറ്റീവ് ആയതിനെ തുടർന്നാണ് ഡിസ്ചാർജ് ച്തെത്. ചികിത്സയിലുടനീളം വിഷ്ണുവിന്റെ ആരോഗ്യനില തൃപ്തികരമായിരുന്നു.
ഇദ്ദേഹത്തിന്റെ 15, 16 സാന്പിളുകളുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തിൽ നോഡൽ ഓഫീസർ ഡോ. ഫത്തഹുദ്ധീൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. പീറ്റർ പി വാഴയിൽ, ആർഎംഒ ഡോ. ഗണേഷ് മോഹൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ ഗീതാ നായർ, ഡോ. ജേക്കബ് കെ ജേക്കബ്, ഡോ. റെനിമോൾ, ഡോ. വിധുകുമാർ, ഡോ. മനോജ് ആന്റണി, നേഴ്സിംഗ് സൂപ്രണ്ട് സാന്റ്റി അഗസ്റ്റിൻ എന്നിവരടങ്ങുന്ന മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിലായിരുന്നു വിഷ്്ണുവിന്റെ ചികിത്സ.