കൊച്ചി: കോവിഡിന്റെ രണ്ടാം തരംഗം ഏറ്റവും രൂക്ഷമായ എറണാകുളം ജില്ലയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും വർധിക്കുന്നു.
ഇന്നലെ അഞ്ചു പേരുടെ മരണമാണ് കോവിഡ് മരണമായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചതെങ്കില്‍ ഞായറാഴ്ച്ച 10 പേരും ശനിയാഴ്ച്ച 11 പേരുമാണ് കോവിഡ് മരണ പട്ടികയില്‍ ഉള്‍പ്പെട്ടത്. 10 ദിവസത്തിനിടെ ജില്ലയില്‍ 40 പേര് കോവിഡ് ബാധിച്ച് മരിച്ചതായാണ് ആരോഗ്യ വകുപ്പിന്റെ കണക്കിലുള്ളത്.
ജില്ലയില്‍ ഇതുവരെ 539 പേര് കോവിഡ് രോഗത്തെ തുടര്‍ന്ന് മരിച്ചു.ആറായിരത്തിനും മുകളില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഉയര്‍ന്ന ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി കോവിഡ് പോസ്റ്റീവ് ആകുന്നവരുടെ എണ്ണം കുറയുന്നുണ്ട്.
ഇന്നലെ 2834 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.13 ദിവസത്തിനിടെയാണ് പ്രതിദിന കോവിഡ് കേസുകള്‍ രണ്ടായിരം സംഖ്യയിലേക്ക് കുറഞ്ഞത്.
ഇതോടെ ജില്ലയില്‍ കോവിഡ് പോസറ്റീവ് ആയവരുടെ എണ്ണം 2,43,036 ആയി.കേരളത്തിന് പുറത്തുനിന്ന് വന്ന 10 പേരൊഴികെ 2024 പേര്‍ക്കും രോഗം ഉണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്.
ഇതില്‍ 111 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഐഎന്‍എച്ച്എസിലെ നാല് പേര്‍ക്കും ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥനും ഒരു പോലീസ് ഉദ്യോഗസ്ഥനും 10 അതിഥിത്തൊഴിലാളികള്‍ക്കും രോഗം പിടിപെട്ടു.
കിടപ്പ് ചികിത്സയില്‍ ഉള്ളവര്‍ക്ക് അടിയന്തരഘട്ടങ്ങളില്‍ ഓക്സിജന്‍ ഉറപ്പാക്കുവാന്‍ ലക്ഷ്യമിട്ടുള്ള ഇവയുടെ പ്രവര്‍ത്തനം വിവിധ താലൂക്ക് അടിസ്ഥാനത്തില്‍ വ്യാപിപ്പിക്കും.
മെഡിക്കല്‍ ഓക്സിജന്റെ വിതരണവും ലഭ്യതയും ഉറപ്പുവരുത്തുന്നതിനായി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ ചുമതലപ്പെടുത്തി.
ഓക്സിജന്‍ വിതരണത്തില്‍ ഉണ്ടായേക്കാവുന്ന പൂഴ്ത്തി വയ്പ്, നിയമപരമല്ലാത്ത വില്പന, അനധികൃതമായ വിലക്കയറ്റം എന്നിവ തടയുന്നതിനാണ് മജിസ്ട്രേറ്റുമാരെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഓക്സിജന്‍ നിറക്കല്‍ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ് ഇവരുടെ പ്രവര്‍ത്തനം. 11 എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെയാണ് ജില്ലയില്‍ നിയമിച്ചിരിക്കുന്നത്.