കോ​വി​ഡ് 19; ജി​ല്ല​യി​ല്‍ 1,291 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ല്‍​നി​ന്നും ഒ​ഴി​വാ​ക്കി


കൊ​ച്ചി: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​യി തു​ട​ര​വേ ജി​ല്ല​യി​ല്‍ 1,291 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ല്‍​നി​ന്നും ഒ​ഴി​വാ​ക്കി. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഇ​ത്ര​യ​ധി​കം​പേ​രെ ഒ​ഴി​വാ​ക്കി​യ​ത്.

ഇ​ന്ന​ലെ 1,044 പേ​രെ കൂ​ടി ജി​ല്ല​യി​ല്‍ പു​തു​താ​യി വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ക​യും ചെ​യ്ത​തോ​ടെ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 11,578 ആ​യി. ഇ​തി​ല്‍ 9,902 പേ​ര്‍ വീ​ടു​ക​ളി​ലും, 517 പേ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 1,159 പേ​ര്‍ പ​ണം കൊ​ടു​ത്തു​പ​യോ​ഗി​ക്കാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ്.

നി​ല​വി​ല്‍ ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ 56 പേ​രാ​ണു കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും അ​ങ്ക​മാ​ലി അ​ഡ്‌​ല​ക്സി​ലു​മാ​യി 52 പേ​രും ഐ​എ​ന്‍​എ​സ് സ​ഞ്ജീ​വ​നി​യി​ല്‍ നാ​ലു​പേ​രു​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

ഇ​ന്ന​ലെ അ​ഞ്ചു​പേ​ര്‍​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണു രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച​ത്. 29ന് ​എ​യ​ര്‍ ഏ​ഷ്യ വി​മാ​ന​ത്തി​ല്‍ മും​ബൈ​യി​ല്‍​നി​ന്നും കൊ​ച്ചി​യി​ലെ​ത്തി​യ 38 വ​യ​സു​ള്ള കോ​ത​മം​ഗ​ലം സ്വ​ദേ​ശി​നി, 30ന് ​ദു​ബാ​യ്-​കൊ​ച്ചി വി​മാ​ന​ത്തി​ലെ​ത്തി​യ 34 വ​യ​സു​ള്ള ആ​ല​ങ്ങാ​ട് സ്വ​ദേ​ശി,

31 ന് ​മ​ഹാ​രാ​ഷ്ട്ര​യി​ല്‍​നി​ന്നും റോ​ഡ് മാ​ര്‍​ഗം കൊ​ച്ചി​യി​ലെ​ത്തി​യ 49 വ​യ​സു​ള്ള കാ​ക്ക​നാ​ട് സ്വ​ദേ​ശി, അ​ഞ്ചി​ന് കൊ​ച്ചി​യി​ലെ​ത്തി​യ സ്വ​കാ​ര്യ ഷി​പ്പിം​ഗ് ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യ 28 വ​യ​സു​ള്ള മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി, 27 ന് ​കു​വൈ​റ്റ്-​കൊ​ച്ചി വി​മാ​ന​ത്തി​ലെ​ത്തി​യ 33 വ​യ​സു​ള്ള കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി എ​ന്നി​വ​ര്‍​ക്കാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ അ​ഞ്ചി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച 42 വ​യ​സു​ള്ള ആ​ലു​വ സ്വ​ദേ​ശി​നി​യും ആ​റി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച 41 വ​യ​സു​ള്ള കൂ​ന​മ്മാ​വ് സ്വ​ദേ​ശി​യും അ​ഞ്ചി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന തി​രു​വ​ന്ത​പു​രം സ്വ​ദേ​ശി​നി​യും ഇ​ന്ന​ലെ രോ​ഗ​മു​ക്തി നേ​ടി.

17ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​യെ ഇ​ന്ന​ലെ ഡി​സ്ചാ​ര്‍​ജ് ചെ​യ്ത​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. 15 പേ​രെ പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​നാ​യി പ്ര​വേ​ശി​പ്പി​ച്ചു. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നാ​ലു​പേ​രെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ 11 പേ​രെ​യു​മാ​ണു നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

വി​വി​ധ ആ​ശു​പ്ര​തി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന 14 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍​നി​ന്ന് എ​ട്ടു​പേ​രെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍​നി​ന്ന് ആ​റു​പേ​രെ​യു​മാ​ണ് ഡി​സ്ചാ​ര്‍​ജ് ചെ​യ്ത​ത്. ഇ​തോ​ടെ ജി​ല്ല​യി​ല്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 114 ആ​യി.

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ 44 പേ​രും ക​രു​വേ​ലി​പ്പ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ര​ണ്ടു​പേ​രും പ​റ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഒ​രാ​ളും അ​ങ്ക​മാ​ലി അ​ഡ്‌​ല​ക്‌​സി​ല്‍ 22 പേ​രും ഐ​എ​ന്‍​എ​സ് സ​ഞ്ജീ​വ​നി​യി​ല്‍ നാ​ലു​പേ​രും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലാ​യി 41 പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​തെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment