കോ​വി​ഡ് 19; കൊ​ച്ചി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള തൃ​ശൂ​ര്‍ സ്വ​ദേ​ശി​നി​യു​ടെ നില ഗു​രു​ത​രം


കൊ​ച്ചി: ട്രെ​യി​ന്‍​മാ​ര്‍​ഗം എ​റ​ണാ​കു​ള​ത്തെ​ത്തി​യ തൃ​ശൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ 80 വ​യ​സു​കാ​രി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി ഗു​രു​ത​രം. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മും​ബൈ​യി​ല്‍​നി​ന്നു​മാ​ണ് ഇ​വ​ര്‍ എ​ത്തി​യ​ത്. ശ്വാ​സ​ത​ട​സം മൂ​ലം ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​ഡ്മി​റ്റ് ചെ​യ്തി​രു​ന്നു.

വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​വ​ര്‍​ക്ക് പ്ര​മേ​ഹം മൂ​ര്‍​ച്ഛി​ച്ച​തു മൂ​ല​മു​ള്ള ഡ​യ​ബ​റ്റി​ക് കീ​റ്റോ അ​സി​ഡോ​സി​സ് ഉ​ള്ള​താ​യും ന്യൂ​മോ​ണി​യ ബാ​ധി​ച്ചി​ട്ടു​ള്ള​താ​യും വൃ​ക്ക​ക​ളു​ടെ​യും ഹൃ​ദ​യ​ത്തി​ന്‍റെ​യും പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ സാ​ര​മാ​യ പ്ര​ശ്‌​ന​ങ്ങ​ളു​ള്ള​താ​യും ക​ണ്ടെ​ത്തി. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പി​സി​ആ​ര്‍ ലാ​ബി​ല്‍ ന​ട​ത്തി​യ ഇ​വ​രു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ല​വും പോ​സി​റ്റീ​വ് ആ​ണ്.

ന്യൂ​മോ​ണി​യ മൂ​ലം ശ്വാ​സ​ത​ട​സം നേ​രി​ടു​ന്ന​തി​നാ​ല്‍ കൃ​ത്രി​മ ശ്വാ​സോഛ്വാ​സ​മു​ള്‍​പ്പ​ടെ​യു​ള്ള ചി​കി​ത്സ ന​ല്‍​കി വ​രു​ന്ന​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​വ​ര്‍ മെ​ഡി​ക്ക​ല്‍ ഐ​സി​യു​വി​ല്‍ കോ​വി​ഡ് ചി​കി​ത്സാ നോ​ഡ​ല്‍ ഓ​ഫീ​സ​റും വൈ​സ് പ്രി​ന്‍​സി​പ്പ​ലു​മാ​യ ഡോ. ​എ. ഫ​ത്താ​ഹു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​ടെ ചി​കി​ത്സ​യി​ലാ​ണ്.

ഇ​വ​ര്‍ മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, ആ​രോ​ഗ്യ സ്ഥി​തി ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണെ​ന്നും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ര്‍​എം​ഒ ഡോ. ​ഗ​ണേ​ശ് മോ​ഹ​ന്‍ അ​റി​യി​ച്ചു. ഇ​ന്ന​ലെ ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യും നി​ല​വി​ല്‍ എ​റ​ണാ​കു​ള​ത്താ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

ക​ഴി​ഞ്ഞ 26 ലെ ​കു​വൈ​റ്റ്-​കൊ​ച്ചി വി​മാ​ന​ത്തി​ലെ​ത്തി​യ 31 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​തി​നെ​ത്തു​ട​ര്‍​ന്ന് അ​ന്ന് ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ 438 പേ​രെ കൂ​ടി ജി​ല്ല​യി​ല്‍ പു​തു​താ​യി വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 228 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 8,063 ആ​യി. ഇ​തി​ല്‍ 119 പേ​ര്‍ ഹൈ ​റി​സ്‌​ക് വി​ഭാ​ഗ​ത്തി​ലും, 7,944 പേ​ര്‍ ലോ ​റി​സ്‌​ക് വി​ഭാ​ഗ​ത്തി​ലു​മാ​ണ്. 13 പേ​രെ പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​നാ​യി പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന 19 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.

ഇ​തോ​ടെ ജി​ല്ല​യി​ല്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 61 ആ​യി. ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് 19 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ 15 പേ​രും ഐ​എ​ന്‍​എ​സ് സ​ഞ്ജീ​വ​നി​യി​ല്‍ നാ​ലു​പേ​രു​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ പ​ത്തു​പേ​ര്‍ എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളും പാ​ല​ക്കാ​ട്, കൊ​ല്ലം, തൃ​ശൂ​ര്‍, ആ​ല​പ്പു​ഴ, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ല​ക്ഷ്വ​ദ്വീ​പ്, മ​ധ്യ​പ്ര​ദേ​ശ്, ബം​ഗാ​ള്‍, രാ​ജ​സ്ഥാ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ഒ​രോ​രു​ത്ത​രും ഉ​ള്‍​പ്പെ​ടു​ന്നു. ജി​ല്ല​യി​ല്‍​നി​ന്നും 289 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

ഇ​തി​ല്‍ 147 എ​ണ്ണം സ​മൂ​ഹ​വ്യാ​പ​നം ഉ​ണ്ടോ എ​ന്ന​റി​യാ​നാ​യി സെ​ന്‍റി​ന​ല്‍ സ​ര്‍​വ​യ​ല​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യി ശേ​ഖ​രി​ച്ച​വ​യാ​ണ്. ഇ​ന്ന​ലെ 72 പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ള്‍ ല​ഭി​ച്ച​പ്പോ​ള്‍ ഇ​നി 303 ഫ​ല​ങ്ങ​ള്‍ കൂ​ടി ല​ഭി​ക്കാ​നു​ണ്ട്.

ജി​ല്ല​യി​ലെ 23 കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലാ​യി 797 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. കൂ​ടാ​തെ 247 പേ​ര്‍ പ​ണം ന​ല്‍​കി ഉ​പ​യോ​ഗി​ക്കാ​വു​ന്ന കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment