
ഏറ്റുമാനൂർ: കോട്ടയം ഏറ്റുമാനൂരിൽ കോവിഡ് വ്യാപന സ്ഥിതി അതിവ ഗുരുതരമെന്ന് ആരോഗ്യവകുപ്പ്. ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിൽ 33 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
ആന്റിജൻ പരിശോധനയിലാണ് ഇത്രയധികം പേർക്ക് രോഗം കണ്ടെത്തിയത്. മാർക്കറ്റിലെ അന്പതോളം പേരുടെ സാന്പിളുകൾ പരിശോധിച്ചപ്പോൾ 33 പേരുടെ ഫലം പോസിറ്റീവ് ആകുകയായിരുന്നു.
ഇവരുമായി സന്പർക്കം പുലർത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാൻ പരമാവധി ശ്രമം തുടങ്ങിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതേതുടർന്ന് ഏറ്റുമാനൂരിൽ അതീവ ജാഗ്രതയാണ് നൽകിയിരിക്കുന്നത്.