അന്പലപ്പുഴ: സന്പാദ്യക്കുടുക്കകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഒന്നാം ക്ലാസ് വിദ്യാർഥിയും സഹോദരിയും. അന്പ ലപ്പുഴ തെക്ക് പഞ്ചായത്ത് കോമന വട്ടത്തറയിൽ രതീഷ് അമിത ദന്പതികളുടെ മക്കളായ ആദിത്യൻ രതീഷ് (7), സഹോദരി അഭിനയ രതീഷ് (4) എന്നിവരാണ് തങ്ങളുടെ സന്പാദ്യക്കുടുക്കകൾ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
അന്പലപ്പുഴ സർവീസ് സഹകരണ ബാങ്കിൽ അമിതയ്ക്കും മുത്തശ്ശി ഷൈലമ്മക്കും ഒപ്പമെത്തിയ ഇവരിൽ നിന്ന് മന്ത്രി ജി. സുധാകരൻ സന്പാദ്യക്കുടുക്കകൾ ഏറ്റുവാങ്ങി. ആദിത്യൻ മഹാപ്രളയ ഘട്ടത്തിലും ഇത്തരത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു.
15,000 രൂപ സംഭാവന നല്കി ക്ഷീരകർഷകൻ…
അന്പലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെൻഷൻ തുക നൽകി ക്ഷീര കർഷകൻ മാതൃകയായി. പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡ് കരയാംവട്ടത്ത് വീട്ടിൽ സിദ്ധാർത്ഥൻ (88) ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15,000 രൂപ സംഭാവനയായി നൽകിയത്.
പഞ്ചായത്ത് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ ഇദ്ദേഹത്തിന്റെ വീട്ടിലെത്തി പണം ഏറ്റുവാങ്ങി. കെ. ജഗദീശൻ, സിദ്ധാർത്ഥന്റെ ഭാര്യ പ്രഭാവതി എന്നിവർ പങ്കെടുത്തു.