വിലക്കുകൾ നീങ്ങി, ഇനി പറന്നിറങ്ങാം… ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്കു​ള്ള വി​ല​ക്ക് നീ​ക്കി ജ​ർ​മ​നി

 

ബ​ർ​ലി​ൻ: കോ​വി​ഡ് ഡെ​ൽ​റ്റ വ​ക​ഭേ​ദം പ​ട​ർ​ന്നു​പി​ടി​ച്ച ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഏ​ർ​പെ​ടു​ത്തി​യ യാ​ത്ര വി​ല​ക്ക് ജ​ർ​മ​നി നീ​ക്കി.

ഇ​ന്ത്യ​ക്ക് പു​റ​മേ യു​കെ, നേ​പ്പാ​ൾ, റ​ഷ്യ, പോ​ർ​ച്ചു​ഗ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്കു​ള്ള വി​ല​ക്കാ​ണ് മാ​റ്റി​യ​ത്. ഈ ​രാ​ജ്യ​ങ്ങ​ളെ പ​ട്ടി​ക മാ​റ്റി ത​രം​തി​രി​ച്ച​താ​യി ദ ​റോ​ബ​ർ​ട്ട് കോ​ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് വ്യ​ക്ത​മാ​ക്കി.

ജ​ർ​മ​നി​യി​ലെ താ​മ​സ​ക്കാ​രോ പൗ​ര​ൻ​മാ​രോ അ​ല്ലാ​ത്ത​വ​ർ​ക്കും രാ​ജ്യ​ത്തേ​ക്ക് ക​ട​ക്കാ​നു​ള്ള ത​ട​സ​ങ്ങ​ൾ ഇ​തോ​ടെ ഇ​ല്ലാ​തെ​യാ​കും. എ​ന്നാ​ൽ ക്വാ​റ​ന്‍റൈ​നും കോ​വി​ഡ് ടെ​സ്റ്റും അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ യാ​തൊ​രു ഇ​ള​വും ജ​ർ​മ​നി അ​നു​വ​ദി​ച്ചി​ട്ടി​ല്ല.

കൊ​റോ​ണ​യു​ടെ പു​തി​യ വ​ക​ഭേ​ദ​ങ്ങ​ൾ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ജ​ർ​മ​നി വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ ഡെ​ൽ​റ്റ വ​ക​ഭേ​ദം ജ​ർ​മ​നി​യി​ലും അ​തി​വേ​ഗം പ​ട​ർ​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​തി​നാ​ൽ മ​റ്റ് രാ​ജ്യ​ക്കാ​ർ​ക്കു​ള്ള യാ​ത്ര വി​ല​ക്ക് എ​ടു​ത്ത് ക​ള​യു​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രി ജെ​ൻ​സ് സ്ഫാ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഡെ​ൽ​റ്റ വ​ക​ഭേ​ദം പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന ബ്ര​സീ​ൽ, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ജ​ർ​മ​നി​യു​ടെ യാ​ത്ര വി​ല​ക്ക് നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment