കൈകളുടെ ശുചിത്വം
*രോഗിയുമായോ രോഗിയുള്ള സാഹചര്യങ്ങളുമായോ ഇടപെടേണ്ടി വന്നാൽ കൈകളുടെ ശുചിത്വം ഉറപ്പുവരുത്തുക.
* 40 സെക്കൻഡ് എങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ചു കൈ കഴുകുകയോ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈ
സർ ഉപയോഗിക്കുകയോ വേണം.
* വെള്ളം ഉപയോഗിച്ചു കൈ കഴുകിയ ശേഷം ഒറ്റത്തവണ ഉപയോഗിച്ചു കളയാവുന്ന പേപ്പർ ടവലുകളോ വൃത്തിയുള്ള തുണികൊണ്ടുള്ള ടവലുകളോ ഉപയോഗിച്ചു കൈ തുടയ്ക്കുകയും നനഞ്ഞ ടവലുകൾ മാറ്റുകയും ചെയ്യുക.
* ഗ്ലൗസ് ധരിക്കുന്നതിനു മുന്പും ശേഷവും കൈ കഴുകുക.
* രോഗിയുടെ ശരീരസ്രവങ്ങളുമായി നേരിട്ടുള്ള സന്പർക്കം ഒഴിവാക്കുക. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഗ്ലൗസ് ധരിക്കുക.
* രോഗി ഉപയോഗിച്ച പാത്രങ്ങൾ ഗ്ലൗസ് ധരിച്ചുകൊണ്ട് സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുക.
* രോഗി ഉപയോഗിച്ച വസ്തുക്കൾ കൈകാര്യം ചെയ്തതിനുശേഷവും ഗ്ലൗസ് അഴിച്ചതിനു ശേഷവും കൈകൾ വൃത്തിയായി കഴുകുക.
മാസ്ക്ക്
* രോഗബാധിതരോടൊപ്പമുള്ള സമയത്ത് എൻ 95 മാസ്കോ ഡബിൾ മാസ്കോ ഉപയോഗിക്കുക.
* മാസ്ക്കിന്റെ മുൻവശം സ്പർശിക്കരുത്.
* മാസ്ക് നനയുകയോ മലിനമാവുകയോ ചെയ്താൽ ഉടനടി മാറ്റി പുതിയതു ധരിക്കുക.
* ഉപയോഗിച്ച മാസ്ക് കഷണങ്ങളായി മുറിച്ച് 72 മണിക്കൂറെങ്കിലും പേപ്പർ ബാഗിൽ സൂക്ഷിച്ചശേഷം നിർമാർജനം
ചെയ്യുക.
* മാസ്ക് കൈകാര്യം ചെയ്തതിനുശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുക
* മുഖം, മൂക്ക്, വായ എന്നിവ സ്പർശിക്കുന്നത് ഒഴിവാക്കുക
മാലിന്യ നിർമാർജനം എങ്ങനെ?
* ഉപയോഗിച്ച വെള്ളക്കുപ്പികൾ, ബാക്കി വന്ന ഭക്ഷണം മുതലായവ സുരക്ഷിതമായി നിർമാർജനം ചെയ്യുക.
* ഒരു ബാഗിൽ ശേഖരിച്ചു നന്നായി കെട്ടിയതിനു ശേഷംമാലിന്യങ്ങൾ എടുക്കാൻ വരുന്നവർക്കു നല്കുക.
* രോഗി ഉപയോഗിച്ച മാസ്ക്, ഗ്ലൗസ്, രക്തമോ മറ്റു ശരീരസ്രവങ്ങളോ പറ്റിയ ടിഷ്യു എന്നിവ ബയോ മെഡിക്കൽ മാലിന്യങ്ങളായി കൈകാര്യം ചെയ്യണം. ഇത്തരം മാലിന്യങ്ങൾ പ്രത്യേകം ഒരു മഞ്ഞ കവറിൽ ശേഖരിച്ചു മാലിന്യങ്ങൾ എടുക്കാൻ വരുന്നവർക്കു നല്കുക. അല്ലെങ്കിൽ നായ, എലി എന്നിവയ്ക്കു പ്രാപ്യമല്ലാത്ത വിധത്തിൽ ആഴത്തിലുള്ള കുഴിയെടുത്തു അതിലിട്ടു മൂടുക.
കോവിഡിനെ പ്രതിരോധിക്കാൻ തുറന്നിടാം ജാലകങ്ങൾ
വായുസഞ്ചാരം ഉറപ്പാക്കിക്കൊണ്ട് കോവിഡിനെ പ്രതിരോധിക്കാം. എസി മുറികളും എസി വാഹനങ്ങളും പരമാവധി ഒഴിവാക്കാം. മുറിക്കുള്ളിലാണെങ്കിൽ ജനലുകളും വാതിലുകളും തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കുക. യാത്ര ചെയ്യുന്പോഴും വാഹനങ്ങളുടെ ജനാലകൾ തുറന്നിട്ട് വായൂസഞ്ചാരം ഉറപ്പാക്കുക.
പോസ്റ്റ് കോവിഡ് അപായ സൂചനകൾ കരുതിയിരിക്കുകകോവിഡ് മുക്തനായ ശേഷവും നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടോ?
1. ശ്വാസോച്ഛ്വാസത്തിനുള്ള ബുദ്ധിമുട്ട്
2.ഒരു കാലിൽ മാത്രമുള്ള നീർക്കെട്ട്.
3. വിട്ടുമാറാത്ത ചുമ.
4. നെഞ്ചുവേദന
5. ബോധക്ഷയം
6. കിതപ്പ്
ഈ ലക്ഷണങ്ങൾ കാണുന്ന പക്ഷം സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ സൗജന്യമായി പ്രവർത്തിക്കുന്ന പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ സന്ദർശിക്കുക.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ വകുപ്പ്,
കേരള ഹെൽത് സർവീസസ്, നാഷണൽ ഹെൽത്ത് മിഷൻ & ആരോഗ്യ കേരളം