കോവിഡ് കാലത്തു പുറത്തിറങ്ങാൻ പാടില്ലെങ്കിലും അത്യാവശ്യത്തിനു നിത്യോപയോഗ സാധനങ്ങൾ വാങ്ങാനിറങ്ങുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കണം
* സാനിറ്റൈസർ അല്ലെങ്കിൽ കാർഡ് വൈപ്പ് (ചില കടകളിൽ ലഭ്യമാണ്) ഉപയോഗിക്കുക
* കഴിയുന്നതും മുൻകൂട്ടി തയാറാക്കിയ പട്ടിക അനുസരിച്ച് ഒറ്റയ്ക്കു പോയി സാധനങ്ങൾ വാങ്ങുക. വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് തയാറാക്കിയാൽ കൂടുതൽ സമയം ചെലവഴിക്കുന്നത് ഒഴിവാക്കാം. കടയിലുള്ളവർക്കു പെട്ടെന്നു സാധനങ്ങൾ എടുത്തുനല്കാനുമാവും.
* സാമൂഹികമായ അകലം പാലിക്കുക.
* കടയിൽവച്ച് വാങ്ങാനുദ്ദേശിക്കുന്ന സാധനങ്ങളിൽ മാത്രം സ്പർശിക്കുക. ഏതു സാധനവും എടുത്തു പരിശോധിച്ച് തിരികെ വയ്ക്കുന്ന ഷോപ്പിംഗ് ശീലം തൽക്കാലത്തേക്ക് ഉപേക്ഷിക്കുക.
* മാസ്ക് ഉറപ്പായും ഉപയോഗിക്കണം. കൈയുറയുണ്ടെങ്കിൽ വളരെ നല്ലത്.
മാർക്കറ്റിൽ നിന്നു വീട്ടിൽ തിരിച്ചെത്തുന്പോൾ
1. രണ്ടോ മൂന്നോ ദിവസത്തിനകം തീരുന്ന സാധനങ്ങൾനേരത്തേ വാങ്ങി ആൾ സ്പർശമില്ലാതെ മാറ്റിവയ്ക്കുന്നതു നല്ലതാണ്.
2. നവുപറ്റിയാൽ ചീത്തയാകാത്ത ഭക്ഷണപദാർഥങ്ങൾ കഴുകിയതിനുശേഷം മാത്രം വീട്ടിലേക്കു കടത്താമെങ്കിൽ അത്രയും നല്ലത്.
3. പക്ഷേ, ഭക്ഷണം സോപ്പോ ഡിറ്റർജന്റോ ഉപയോഗിച്ചു കഴുകി ഉപയോഗിക്കുന്നത് അനാരോഗ്യകരമാണ്
4.മാസ്കും കയ്യുറയും സുരക്ഷിതമായി മാറ്റിവയ്ക്കുക. ദേഹശുദ്ധി വരുത്തുക.
അയലത്തുള്ള പ്രായമായവർക്കും മറ്റു രോഗങ്ങളുള്ളവർക്കും സാധനങ്ങൾ വാങ്ങിക്കൊടുക്കുന്പോൾ
1.സാമൂഹിക അകലം പാലിച്ചുമാത്രം സാധനങ്ങൾ നല്കുക.
2. കഴിയുന്നതും അവരുടെ വീട്ടിൽ കയറാതിരിക്കുക.
3. സാധനങ്ങൾ എവിടെ നിന്നാണ് എങ്ങനെയാണു വാങ്ങിയതെന്ന് അവരോടു പറയുക.
വീടുകളിൽ കഴിയുന്ന രോഗലക്ഷണങ്ങളില്ലാത്തകോവിഡ് ബാധിതർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ശ്വാസതടസം, നെഞ്ചുവേദന, മയക്കം, കഫത്തിലും മൂക്കിൽ നിന്നുള്ള സ്രവത്തിലും രക്തം, അതിയായ ക്ഷീണം, രക്തസമ്മർദം കുറഞ്ഞ് മോഹാലസ്യം ഉണ്ടാവുക, കിതപ്പ് ഇവ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ചികിത്സിക്കുന്ന ഡോക്ടറെയോ തൊട്ടടുത്തുള്ള ആരോഗ്യപ്രവർത്തകരെയോ വിവരമറിയിക്കുക.
കൈ കഴുകുന്പോൾ ശ്രദ്ധിക്കുക
1. സോപ്പ് ഉപയോഗിച്ചുകൊണ്ടിരിക്കുന്പോൾ തന്നെ വെള്ളം ഒഴിച്ചു സോപ്പ് മാറ്റാൻ പാടില്ല. കൈകളിൽ മിതമായി സോപ്പുപയോഗിച്ച് 20 സെക്കൻഡ് നേരം നന്നായി പതപ്പിക്കണം.
2.കൈ കഴുകിയ ശേഷം വാഷ് ബേസിൻ, മറ്റു പ്രതലങ്ങൾ എന്നിവയിൽ സ്പർശിക്കാൻ പാടില്ല.
യാത്രയ്ക്കിറങ്ങുന്പോൾ ഓർക്കണേ
1.പൊതുസ്ഥലങ്ങളിലും യാത്രാവേളകളിലും നിർബന്ധമായും മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക’
2.സാനിറ്റൈസർ കയ്യിൽ കരുതുക
3.വാഹനത്തിന്റെ സീറ്റ്, ജനൽ തുടങ്ങിയ ഭാഗങ്ങളിൽ അനാവശ്യമായി സ്പർശിക്കാതിരിക്കുക
4.യാത്രാവേളകളിൽ കഴിവതും കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടാതിരിക്കുക
5.യാത്രാവേളകളിൽ ഭക്ഷണവും വെള്ളവും കയ്യിൽ കരുതുക
6.പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
1.മാസ്ക് മൂക്കും വായും മൂടുന്നരീതിയിൽ ധരിക്കുക
2.സംസാരിക്കുന്പോൾ മാസ്ക് താഴ്ത്തരുത്
3.പൊതുഗതാഗതം ഉപയോഗിക്കുന്നവർ വാഹനത്തിൽ കയറുന്പോഴും ഇറങ്ങുന്പോഴും സാനിറ്റൈസർ ഉപയോഗിക്കുക.
4.സാമൂഹിക അകലം പാലിക്കുക
5.പത്രം, മാഗസിൻ തുടങ്ങിയവ മറ്റു യാത്രക്കാരുമായികൈമാറാതിരിക്കുക
6. പത്തു വയസിനു താഴെ പ്രായമുള്ള കു്ട്ടികൾ, 60 വയസിനു മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ എന്നിവർ അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക.
7. ആശുപത്രി സന്ദർശനം ഒഴിവാക്കി ഇ സഞ്ജീവനി ഉപയോഗപ്പെടുത്തുക. കൂടുതൽ വിവരങ്ങൾക്ക് 1056, 0471 2552056
വിവരങ്ങൾക്കു കടപ്പാട്:
നാഷണൽ ഹെൽത്ത് മിഷൻ,ആരോഗ്യ കേരളം & സംസ്ഥാന ആരോഗ്യ വകുപ്പ്.