കോലഞ്ചേരി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അരലക്ഷം രൂപ സംഭാവന നൽകി ചുമട്ടുതൊഴിലാളി മാതൃകയായി.
പുത്തൻകുരിശ് ടൗണിൽ ചുമട്ടുതൊഴിലാളി യൂണിയൻ അംഗമായ കെ.പി. ഉണ്ണികൃഷ്ണൻ ആണ് അന്‍പതിനായിരം രൂപയുടെ ചെക്ക് സിപിഎം ജില്ലാ കമ്മറ്റി അംഗം സി.ബി. ദേവദർശന്‍ കൈമാറിയത്.
കോവിഡ് മഹാമാരി മൂലം കഷ്ടത അനുഭവിക്കുന്ന സാധാരണക്കാരയായ ആളുകൾക്ക് കോവിഡ് വാക്സിനേഷന്റെ പ്രതിരോധ കുത്തിവയ്പ് വളരെയധികം ആത്മവിശ്വാസം നൽകുന്നുണ്ടെന്നും തന്നാലാവുന്ന ഒരു കൈതാങ്ങ് എന്ന് മാത്രമാണ് താൻ ഇതിലൂടെ ലക്ഷ്യം വച്ചതെന്നും പുത്തൻകുരിശിൽ വർഷങ്ങളായി ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുന്ന കെ.പി. ഉണ്ണികൃഷ്ണൻ പറഞ്ഞു.