കാഞ്ഞിരപ്പള്ളി: കോവിഡ് പ്രതിരോധത്തിനുള്‍പ്പെടെ ആശുപത്രി ഉപകരണങ്ങള്‍ വാങ്ങുന്നതിന് എം എല്‍ എ ആസ്തി വികസനഫണ്ടില്‍ നിന്ന് 31 ലക്ഷം രൂപ അനുവദിച്ചതായി എം.എല്‍.എ. ഡോ.എന്‍ ജയരാജ് അറിയിച്ചു. കോവിഡ് 19 നു ശേഷവും നിയോജകമണ്ഡലത്തിലെ ആശുപത്രികള്‍ ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിന് സുസജ്ജമാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
കാഞ്ഞിരപ്പള്ളി ആശുപത്രിക്ക് 1 സ്ഥിരം ഐസിയു വെന്റിലേറ്റര്‍, 1 പോര്‍ട്ടബിള്‍ ഐസിയു വെന്റിലേറ്റര്‍, 1 മള്‍ട്ടി പാര മോണിറ്റര്‍, 4 നെബുലൈസര്‍, 1 ഐസിയു കോട്ട്, 1 കോവിഡ് വിസ്ക്, 1 ഓക്സിജന്‍ കോണ്സന്ട്രേറ്റര്, ഓക്സിജന്‍ സിലിണ്ടര്‍, ഹൃദയാഘാതം വന്നവര്‍ക്ക് അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കുന്ന സക്ഷന്‍ അപ്പാരറ്റസ്, വീഡിയോ ലാറിന്ഗോസ്കോപ്പ്, പി പി ഇ കിറ്റുകള്‍ എന്നിവയും ഇടയിരിക്കപ്പുഴ ആശുപത്രിക്ക് പള്‍സ് ഓക്സി മീറ്റര്‍, ഓക്സിജന്‍ സിലിണ്ടര്‍, മെഡിസിന് ട്രോളി, ഫോള്‍ഡിങ് ടൈപ്പ് വീല്‍ചെയര്‍, തെര്‍മല്‍ സ്കാനര്‍, പി പി ഇ കിറ്റുകള്‍ എന്നിവയും,
വാഴൂര്‍ ആശുപത്രിക്ക് ലാറിന്ഗോസ്കോപ്പുകള്, നെബുലൈസര്‍, ഓക്സിജന്‍ സിലിണ്ടര്‍, പള്‍സ് ഓക്സി മീറ്റര്‍, വീല്‍ ചെയര്‍, ഡിജിറ്റല്‍ ബി പി അപ്പാരറ്റസ്, തെര്‍മല്‍ സ്കാനര്‍, ബെഡ് സൈഡ് ലോക്കര്‍, ഫുട് സ്റ്റെപ് എന്നിവയും, കറുകച്ചാല്‍ ആശുപത്രിക്ക് സ്പോട് ലൈറ്റുകള്‍, വാട്ടര്‍ പ്യൂരിഫയര്‍, തെര്‍മല്‍ സ്കാനര്‍, വീല്‍ചെയര്‍, ട്രോളി, ഓക്സിജന്‍ സിലിണ്ടര്‍, പള്‍സ് ഓക്സി മീറ്റര്‍ എന്നിവയും,
നെടുങ്കുന്നം ആശുപത്രിക്ക് വീല്‍ ചെയര്‍, വാക്കര്‍, എമര്‍ജന്‍സി ലാമ്പ്, ടോര്‍ച്ച്, ത്രീബക്കറ്റ് സിസ്റ്റം, മെഡിക്കല്‍ റാക്ക്, വൈയിങ് മിഷ്യന് എന്നിവയും വെള്ളാവൂര്‍ ആശുപത്രിക്ക് തെര്‍മല്‍ സ്കാനറുകള്‍, ത്രീ ബക്കറ്റ് സിസ്റ്റം, പള്‍സ് ഓക്സി മീറ്റര്‍, ഇസിജി ജെല്‍, ബാക്ക് റെസ്റ്റ്, മോസ്കിറ്റോ ഫോര്‍സെപ്സ്, തമ്പ് ഫോര്‍സെപ്സ്, വാട്ടര്‍ പ്യൂരിഫയര്‍, ഡിജിറ്റല്‍ ബിപി അപ്പാരറ്റസ് എന്നിവയും
മണിമല ആശുപത്രിക്ക് സര്‍ജികല്‍ ഹോള്‍ ടൗവല്‍, മെഡിക്കല്‍ എക്സാമിനേഷന് ലൈറ്റ്, ഇന്‍ഫ്രാ റെഡ് തെര്‍മോ മീറ്റര്‍, പേഷ്യന്റ് ട്രോളി, വീല്‍ ചെയര്‍, നെബുലൈസര്‍, ഓക്സിജന്‍ ഫ്ളോ മീറ്റര്‍ എന്നിവയും കാളകെട്ടി ആശുപത്രിക്ക് പള്‍സ് ഓക്സി മീറ്ററുകള്‍, സക്ഷന്‍ അപ്പാരറ്റസ്, സ്പോട് ലൈറ്റ്, ഡ്രെസിങ് ട്രോളി, ലാറിന്ഗോസ്കോപ്പുകള്, ഐസിയു കോട്, ക്രാഷ് കാര്‍ട്, ഹെഡ് ലൈറ്റ്, ഓടോസ്കോപ്പ് എന്നിവയും
വിഴിക്കത്തോട് ആശുപത്രിക്ക് ക്രാഷ് കാര്‍ട്ടും പള്ളിക്കത്തോട് ആശുപത്രിക്ക് ഡിഫിബ്രില്ലേറ്റര്‍ ബൈഫാസിക്, ഇസിജി മെഷിന് എന്നിവയും വാങ്ങുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്.