തൃശൂർ: കോവിഡ് ചികിത്സയില്‍ വീഴ്ച വരുത്തിയ തൃശൂരിലെ സ്വകാര്യ ആശുപത്രി പൂട്ടിച്ചു. വല്ലച്ചിറയിലെ ശാന്തിഭവന് പാലിയേറ്റീവ് ആശുപത്രിയാണ് പൂട്ടിച്ചത്.
ആശുപത്രിയിൽ ചികിത്സയിലുള്ള ഒമ്പത് കോവിഡ് രോഗികളെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റും.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് പേരാണ് ഇവിടെ രോഗബാധിതരായി മരിച്ചത്.
എന്നാല്‍ ഈ മരണങ്ങള് കൃത്യമായി ആശുപത്രി റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. മരിച്ച രോഗിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ ആശുപത്രിയില്‍ ഡിഎംഒ മിന്നല്‍ പരിശോധന നടത്തി.
കോവിഡ് ചികിത്സ നടത്താൻ ഇവിടെ മതിയായ സൗകര്യമില്ലെന്ന് പരിശോധനയിൽ ഡിഎംഒ കണ്ടെത്തുകയായിരുന്നു.