ഇടുക്കിയിൽ സ്ഥി​തി ആ​ശ​ങ്കാ​ജ​ന​കം; ജി​ല്ല​യി​ല്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തേ​ണ്ടി വ​രു​മെ​ന്ന് മന്ത്രി എം.​എം.​ മ​ണി


തൊ​ടു​പു​ഴ: ഇ​ടു​ക്കി ജി​ല്ല​യി​ല്‍ മൂ​ന്നു പേ​ര്‍​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ എ​ച്ച്. ദി​നേ​ശ​ന്‍ അ​റി​യി​ച്ചു. തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ വ​നി​ത കൗ​ണ്‍​സി​ല​ര്‍, തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ സ്റ്റാ​ഫ് ന​ഴ്‌​സ്, ബം​ഗ​ളു​രു​വി​ല്‍ നി​ന്ന് വ​ന്ന ഇ​ടു​ക്കി – നാ​ര​ക​ക്കാ​നം സ്വ​ദേ​ശി എ​ന്നി​വ​ര്‍​ക്ക് ആ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​ത്രി​യാ​ണ് ഇ​വ​രു​ടെ ഫ​ലം ല​ഭി​ച്ച​ത്. മൂ​ന്നു പേ​രെ​യും ഇ​ന്ന​ലെ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.​ജി​ല്ല​യി​ലെ സ്ഥി​തി ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്ന് ഇ​ന്നു രാ​വി​ലെ ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​നു ശേ​ഷം മ​ന്ത്രി എം.​എം.​മ​ണി പ​റ​ഞ്ഞു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തേ​ണ്ടി വ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക​ള​ക്ട​ര്‍ എ​ച്ച്.​ദി​നേ​ശ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി, എം​എ​ല്‍​എ​മാ​രാ​യ പി.​ജെ.​ജോ​സ​ഫ്, റോ​ഷി അ​ഗ​സ്റ്റി​ന്‍, എ​സ്.​രാ​ജേ​ന്ദ്ര​ന്‍, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​ന്‍.​പ്രി​യ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment