മുംബൈ: ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 29,000 പിന്നിട്ടു. 29,435 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.
ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം 1,543 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് ബാധിച്ച് 934 പേര്‍ക്ക് ജീവന് നഷ്ടമായി.
24 മണിക്കൂറിനിടെ 62 പേരാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ കോവിഡ് വൈറസ് അനിയന്ത്രിതമായി പടരുകയാണ്. ഇവിടെ 8,590 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. സംസ്ഥാനത്തെ മരണ സംഖ്യ 369 ആയി.
മുംബൈയില്‍ മാത്രം 5,776 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവിടെ 219 പേര്‍ക്ക് ജീവന് നഷ്ടമായി.
ലോകവ്യാപകമായി 30,41,777 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഒൗദ്യോഗിക കണക്കുകൾ. 2,11,170 പേർക്കാണ് വൈറസ് ബാധയേത്തുടർന്ന് ജീവൻ നഷ്ടമായത്. 9,21,400 പേർക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്.
അമേരിക്കയിലെ രോഗ ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു. 10,09, 040 പേർക്കാണ് നിലവിൽ ഇവിടെ വൈറസ് ബാധയുള്ളത്. 56,245 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 1,37,805 പേർക്ക് മാത്രമാണ് അമേരിക്കയിൽ രോഗമുക്തി നേടാനായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,264 പേരാണ് രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചത്.
വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം; സ്പെയിൻ- 2,29,422, ഇറ്റലി- 1,99,414, ഫ്രാൻസ്- 1,65,842, ജർമനി- 1,58,758, ബ്രിട്ടൻ- 1,57,149, തുർക്കി- 1,12,261, ഇറാൻ- 91,472, റഷ്യ- 87,147. മേൽപറഞ്ഞ രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇനി പറയുംവിധമാണ്. സ്പെയിൻ- 23,521, ഇറ്റലി- 26,977, ഫ്രാൻസ്- 23,293, ജർമനി- 6,126, ബ്രിട്ടൻ- 21,092, തുർക്കി- 2,900, ഇറാൻ- 5,806, റഷ്യ- 794.