ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ആശങ്ക ഉയര്‍ത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 83,883 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ ഏറ്റവും വലിയ വര്‍ധനവാണിത്. 1,043 പേര് മരിച്ചു.
ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 38,53,407 ആയി. മരണ സംഖ്യ 67,376 ആയി ഉയര്‍ന്നു. നിലവില്‍ 8,15,538 പേരാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. 29,70,493 പേര് രോഗമുക്തരായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.