ആ​ശ​ങ്ക​യൊ​ഴി​യാ​തെ ഇ​ന്ത്യ; കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​ര​ക്കോ​ടി​യി​ലേ​ക്ക്; 24 മ​ണി​ക്കൂ​റി​നി​ടെ 93,000ലേ​റെ രോഗ ബാ​ധി​ത​ർ

 

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​ര​ക്കോ​ടി​യി​ലേ​ക്ക് കു​തി​ക്കു​ന്നു. കേ​ന്ദ്ര​സ​ർ​ക്കാ​രും ജോ​ണ്‍​സ്ഹോ​പ്കി​ൻ​സ് സ​ർ​വ​കാ​ശാ​ല​യും വേ​ൾ​ഡോ​മീ​റ്റ​റും ന​ൽ​കു​ന്ന ക​ണ​ക്കു​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്ത് 4,845,003 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ച്ച​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 93,215 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

79,754 പേ​ർ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യും ചെ​യ്തു. 3,777,044 പേ​ർ രോ​ഗ​മു​ക്തി നേ​ടി. കോ​വി​ഡ് ബാ​ധി​ത​ർ ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള ര​ണ്ടാ​മ​ത്തെ രാ​ജ്യ​മാ​ണ് ഇ​ന്ത്യ. അ​മേ​രി​ക്ക​യാ​ണ് ഒ​ന്നാ​മ​ത്. മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്രാ​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഡ​ൽ​ഹി, പ​ശ്ചി​മ​ബം​ഗാ​ൾ, തെ​ല​ങ്കാ​ന, ബി​ഹാ​ർ, ഒ​ഡീ​ഷ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ലു​ള്ള​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ൽ 10 ല​ക്ഷ​ത്തി​നു മു​ക​ളി​ലും ആ​ന്ധ്ര​യി​ൽ അ​ഞ്ച​ര​ല​ക്ഷ​ത്തി​ലേ​റെ​യും കോ​വി​ഡ് ബാ​ധി​ത​രു​ണ്ട്. ത​മി​ഴ്നാ​ട്ടി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​ഞ്ച് ല​ക്ഷ​ത്തോ​ട് അ​ടു​ക്കു​ക​യാ​ണ്. ക​ർ​ണാ​ട​ക​യി​ലും നാ​ല​ര ല​ക്ഷ​ത്തോ​ളം പേ​ർ​ക്ക് വൈ​റ​സ് ബാ​ധ​യു​ണ്ട്.

ഉ​ത്ത​ർ​പ്ര​ദേ​ശ്, ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം മൂ​ന്ന് ല​ക്ഷ​ത്തി​നും ര​ണ്ടു ല​ക്ഷ​ത്തി​നും മു​ക​ളി​ലാ​ണ് കോ​വി​ഡ് ബാ​ധി​ത​ർ. പ​ശ്ചി​മ​ബം​ഗാ​ൾ, ബി​ഹാ​ർ, തെ​ല​ങ്കാ​ന, ഒ​ഡീ​ഷ, അ​സം, ഗു​ജ​റാ​ത്ത്, കേ​ര​ളം, രാ​ജ​സ്ഥാ​ൻ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ലാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം.

മ​ഹാ​രാ​ഷ്ട്ര​യും ത​മി​ഴ്നാ​ടും ക​ർ​ണാ​ട​ക​വു​മാ​ണ് മ​ര​ണ നി​ര​ക്കി​ൽ മു​ന്നി​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ. ആ​ദ്യ ഏ​ഴ് സ്ഥാ​ന​ങ്ങ​ളി​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ (മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്രാ​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഡ​ൽ​ഹി, പ​ശ്ചി​മ​ബം​ഗാ​ൾ) വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്നു​ള്ള മ​ര​ണ​നി​ര​ക്ക് ദി​നം​പ്ര​തി ഉ​യ​രു​ന്ന​തും ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment