ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 59 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 85,362 പേര്‍ക്ക് കൂടി രോഗം ബാധിച്ചതായി കണ്ടെത്തി. 1,089 പേര് മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 93,379 ആയി.
രാജ്യത്ത് 59,03,933 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചതായി കണ്ടെത്തിയിട്ടുള്ളത്. 9,60,969 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച 48,49,585 പേര് രോഗത്തിൽ നിന്ന് മുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പ്രതിദിന പരിശോധനകളും വർധിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വരെ 7,02,69,975 കോവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,41,535 കോവിഡ് ടെസ്റ്റുകൾ നടത്തിയെന്നും ഐസിഎംആർ അറിയിച്ചു.