ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും അരലക്ഷത്തില്‍ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,118 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 482 പേര് മരിച്ചു.
ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 94,62,810 ആയി. മരണസംഖ്യ 1,37,621 ആയി ഉയര്‍ന്നു.
നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി 4,35,603 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. 88,89,585 പേര് രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,985 പേര് രോഗമുക്തരായി.