ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,882 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസത്തേക്കാൾ ഏഴു ശതമാനം രോഗികളാണ് രാജ്യത്ത് കൂടിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,13,33,728 ആയി ഉയർന്നു.
1,09,73,260 പേർ ഇതുവരെ രോഗമുക്തി നേടി. 2,02,022 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 140 മരണവും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,58,446 ആയി ഉയർന്നു.