രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ ഒ​ന്നേ​കാ​ൽ ല​ക്ഷം പി​ന്നി​ട്ട് കോ​വി​ഡ് രോ​ഗി​ക​ൾ; 685 കോ​വി​ഡ് മ​ര​ണ​ങ്ങ​ളും 

 

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് രോ​ഗ​ബാ​ധ രാ​ജ്യ​ത്ത് കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,26,789 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. രാ​ജ്യ​ത്ത് ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത ഏ​റ്റ​വും കൂ​ടി​യ പ്ര​തി​ദി​ന ക​ണ​ക്കാ​ണ് ഇ​ന്ന​ത്തേ​ത്.

ഇ​തോ​ടെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,29,28,574 ആ​യി ഉ​യ​ർ​ന്നു. 9,10,319 ആ​ക്ടീ​വ് കോ​വി​ഡ് കേ​സു​ക​ളാ​ണ് നി​ല​വി​ൽ രാ​ജ്യ​ത്തു​ള്ള​ത്. 1,18,51,393 പേ​ർ​ക്ക് രോ​ഗ​മു​ക്തി ല​ഭി​ച്ചു. 59,258 പേ​രാ​ണ് രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ട​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 685 കോ​വി​ഡ് മ​ര​ണ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 1,66,862 ആ​യി. വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 9,01,98,673 ആ​യ​താ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Related posts

Leave a Comment