ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കണക്കുകൾ കൈവിട്ട് കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു.
ഇത് ആദ്യമായാണ് നാല് ലക്ഷത്തിലധികം പേര്‍ക്ക് ഒറ്റദിവസംകൊണ്ട് കോവിഡ് സ്ഥിരീകരിക്കുന്നത്.പുതിയതായി 4,01,993 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19,164,969 ആയി ഉയർന്നു.
24 മണിക്കൂറിനിടെ 3523 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് ജീവന് കവര്‍ന്നവരുടെ ആകെ എണ്ണം 2,11,853 ആയി.1,56,84,406 പേര് ഇതുവരെ വൈറസ് ബാധയില്‍ നിന്നും മുക്തരായിട്ടുണ്ട്.
നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 32,68,710 പേരാണ് കോവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.