ന്യൂഡൽഹി: കോവിഡിന്റ രണ്ടാം തരംഗം ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലും അതിവേഗം പടരുന്നു. 553 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്ര, കർണാടകം, കേരളം, തമിഴ്നാട്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത്.
ഗ്രാമ പ്രദേശങ്ങളിൽ കോവിഡ് പ്രതിരോധം ശക്തമാക്കണമെന്നും ഓക്സിജൻ ലഭ്യത ഉറപ്പാക്കണമെന്നും സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി.
ആഗ്രയിലെ ബാമരുളി കാത്ര ഗ്രാമത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി 50 പേരാണ് കോവിഡ് രോഗലക്ഷണങ്ങളോടെ മരണപ്പെട്ടത്.
അതേസമയം, ഗ്രാമത്തിലുള്ളവർ കോവിഡ് പരിശോധനക്ക് മുന്നോട്ട് വരാത്തത് വലിയ പ്രതിസന്ധിക്കിടയാകുന്നുണ്ടെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.