പേടിപ്പിക്കുന്ന കണക്കുകൾ കുറയുന്നു; രാ​ജ്യ​ത്ത് 1.86 ല​ക്ഷം പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; 44 ദി​വ​സ​ത്തി​നി​ട​യി​ലെ കു​റ​ഞ്ഞ പ്ര​തി​ദി​ന ക​ണ​ക്ക്; കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷത്തിലേക്ക്

 

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ്. 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 1,86,364 പു​തി​യ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ 44 ദി​വ​സ​ത്തി​നി​ടെ​യു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ പ്ര​തി​ദി​ന ക​ണ​ക്കാ​ണി​ത്. 3,660 പേ​രാ​ണ് മ​രി​ച്ച​ത്. 20,70,508 പേ​രെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കി.

രാ​ജ്യ​ത്ത് ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 23,43,152 ആ​യി കു​റ​ഞ്ഞു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ല്‍ 2,59,459 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ഇ​തു​വ​രെ 2,75,55,457 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​ത്. 3,18,895 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു.

ക​ര്‍​ണാ​ട​ക​യി​ലാ​ണ് ഇ​പ്പോ​ള്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ രോ​ഗി​ക​ളു​ള്ള​ത്- 4.02 ല​ക്ഷം പേ​ര്‍. ത​മി​ഴ്‌​നാ​ടാ​ണ് തൊ​ട്ടു​പി​ന്നി​ല്‍. 3.13 ല​ക്ഷം പേ​രാ​ണ് ഇ​പ്പോ​ള്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ൽ 3.03 ല​ക്ഷം പേ​രും കേ​ര​ള​ത്തി​ല്‍ 2.42 ല​ക്ഷം പേ​രും രോ​ഗ​ബാ​ധി​ത​രാ​ണ്. ആ​ന്ധ്ര​യി​ൽ 1.86 ല​ക്ഷം പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​ർ.

Related posts

Leave a Comment