ഇ​ന്ന് ഒ​രു ല​ക്ഷം പേ​ർ​ക്ക് കോ​വി​ഡ്; ര​ണ്ട് മാ​സ​ത്തി​നി​ടെ താ​ഴ്ന്ന പ്ര​തി​ദി​ന ക​ണ​ക്ക്

 
 
 
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ അ​തി​വ്യാ​പ​ന​ത്തി​ൽ നി​ന്നു രാ​ജ്യം ക​ര​ക​യ​റു​ന്ന​തി​ന്‍റെ ആ​ശ്വാ​സ വാ​ർ​ത്ത. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് ഒ​രു ല​ക്ഷം പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ര​ണ്ടു മാ​സ​ത്തി​നി​ട​യി​ലു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ പ്ര​തി​ദി​ന കോ​വി​ഡ് ക​ണ​ക്കാ​ണി​ത്.

1,00,636 പേ​ർ​ക്കാ​ണ് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഒ​റ്റ​ദി​വ​സം 2,427 മ​രി​ക്കു​ക​യും ചെ​യ്തു. രാ​ജ്യ​ത്ത് നി​ല​വി​ൽ 2,89,09,975 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
 
ഇ​തി​ൽ 2,71,59,180 പേ​ർ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 14,01,609 പേ​ർ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. 3,49,186 പേ​രാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.

രാ​ജ്യ​ത്ത് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് അ​ഞ്ചു ശ​ത​മാ​ന​ത്തി​ലേ​ക്കു കു​റ​യു​ക​യാ​ണെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. നി​ല​വി​ൽ 5.62 ശ​ത​മാ​ന​മാ​ണ് രാ​ജ്യ​ത്തി​ന്‍റെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.

ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി കോ​വി​ഡ് കേ​സു​ക​ൾ കു​റ​യു​ക​യാ​ണ്. കോ​വി​ഡ് രോ​ഗ​മു​ക്തി നി​ര​ക്ക് 93.67 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്ന​താ​യി ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 52 ദി​വ​സ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യി ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 15 ല​ക്ഷ​ത്തി​ൽ താ​ഴെ​യെ​ത്തി.

Related posts

Leave a Comment