ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ അതിവ്യാപനത്തിൽ നിന്നു രാജ്യം കരകയറുന്നതിന്റെ ആശ്വാസ വാർത്ത.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 84,332 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 70 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കണക്കാണിത്.
അതേസമയം രാജ്യത്ത് കോവിഡ് മരണങ്ങളുടെ എണ്ണത്തിൽ കുറവില്ല. 24 മണിക്കൂറിനിടെ 4,002 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,67,081 ആയി ഉയർന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് നിലവിൽ 2,93,59,155 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,79,11,384 പേർ രോഗമുക്തരായി. ഇന്ത്യയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 10,80,690 ലക്ഷമായി കുറഞ്ഞിട്ടുണ്ട്.
1,21,311 ലക്ഷം പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തരായത്. നിലവിൽ 24,96,00,304 പേർക്ക് കോവിഡ് വാക്സിൻ നൽകിയതായി കേന്ദ്രസർക്കാർ അറിയിച്ചു.