ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,703 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 111 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കോവിഡ് കണക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.
ഇതോടെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 4,64,357 ആയി താഴ്ന്നു. 97.17 ശതമാനമാണ് രോഗമുക്തി നിരക്ക്.
24 മണിക്കൂറിനുള്ളില്‍ 553 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ 4,03,281 പേരാണ് മരിച്ചത്. നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.40 ശതമാനമാണ്. 35,75,53,612 പേര്‍ക്കു കോവിഡ് വാക്സിന് നല്‍കിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.