ന്യൂഡൽഹി: രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമാണെങ്കിലും മൂന്നാം തരംഗ ഭീഷണി ഉയരുന്നു. ആഗോളതലത്തിൽ കോവിഡ് കേസുകൾ വർധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗ ഭീഷണി നിലനിൽക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം രണ്ടു മാസത്തിനിടെ ആഗോളതലത്തിൽ കോവിഡ് കേസുകളുടെയും മരണങ്ങളുടെയും എണ്ണത്തിൽ വർധന ഉണ്ടായതായി ഡബ്യൂഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോ ഗബ്രിയേസസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലോകത്ത് എല്ലായിടത്തും കോവിഡ് വൈറസിനെ നിയന്ത്രിക്കാൻ സാധിക്കുന്നില്ലെങ്കിൽ വൈറസിനു ജനിതകമാറ്റം സംഭവിച്ച് ആഗോള വ്യാപകമാവുമെന്നും ഗബ്രിയേസസ് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞാഴ്ചത്തെ കോവിഡ് ആഗോള കണക്കുകളിൽ 49,000 വരെ വർധനയാണുള്ളത്. 30 ലക്ഷം കേസുകളാണ് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ രണ്ടാഴ്ചകളിൽ 4-5 ശതമാനം വരെയാണ് വർധന. യൂറോപ്യൻ രാജ്യങ്ങളിലും തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും കോവിഡ് മരണങ്ങളിലും വർധനയുണ്ട്.