ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,154 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 268 പേര് മരിക്കുകയും ചെയ്തു. ഒരു മാസത്തിനു ശേഷമാണ് കോവിഡ് കേസുകള്‍ 10,000 കടക്കുന്നത്.
അതേസമയം, രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ആയിരത്തോട് അടുക്കുകയാണ്. നിലവില്‍ 961 കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിതരുള്ള സംസ്ഥാനം ഡല്‍ഹിയാണ്. 263 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്.
രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് മഹാരാഷ്ട്രയാണ്. 252 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്.