ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,552 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.
ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 5,08,953 ആയി. ഇതിൽ 1,97,387 പേർ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. കോവിഡ് സ്ഥിരീകരിച്ചവരിൽ 2,95,881 പേർക്ക് രോഗം ഭേദമായി.
24 മണിക്കൂറിനിടെ രാജ്യത്ത് 384 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്. ഇതോടെ രാജ്യത്ത് കോവിഡ് മരണം 15,685 ആയി ഉയർന്നു. രാജ്യത്ത് മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്ത് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന സംസ്ഥനങ്ങളുടെ വിവരം ചുവടെ:-
മഹാരാഷ്ട്ര:- കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,52,765. മരണം 7,106. നിലവിൽ ചികിത്സയിൽ കഴിയുന്നവർ 65,844പേർ.
ഡൽഹി:- കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 77,240. മരണം 2,492. നിലവിൽ ചികിത്സയിൽ കഴിയുന്നവർ 27,657 പേർ.
തമിഴ്നാട്:- കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 74,622. മരണം 957. നിലവിൽ ചികിത്സയിൽ കഴിയുന്നവർ 32,308 പേർ.
ഗുജറാത്ത്:- കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 30,095. മരണം 1,771. നിലവിൽ ചികിത്സയിൽ കഴിയുന്നവർ 6,294പേർ.
ഉത്തർ പ്രദേശ്:- കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 20,943. മരണം 630. നിലവിൽ ചികിത്സയിൽ കഴിയുന്നവർ 6,730 പേർ.