ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 28,701 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 8,78,254 ആയി.
ഇതിൽ 3,01,609 പേർ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. കോവിഡ് സ്ഥിരീകരിച്ചവരിൽ 5,53,471 പേർക്ക് രോഗം ഭേദമായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനിടെ രാജ്യത്ത് 500 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്. ഇതോടെ രാജ്യത്ത് കോവിഡ് മരണം 23,174 ആയി ഉയർന്നു. രാജ്യത്ത് മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്ത് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന സംസ്ഥനങ്ങളുടെ വിവരം ചുവടെ:-
മഹാരാഷ്ട്ര:- കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,54,427. മരണം 10,289. നിലവിൽ ചികിത്സയിൽ കഴിയുന്നവർ 1,03,813 പേർ.
ഡൽഹി:- കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,12,494. മരണം 3,371. നിലവിൽ ചികിത്സയിൽ കഴിയുന്നവർ 19,155 പേർ.
തമിഴ്നാട്:- കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,38,470. മരണം 1,966. നിലവിൽ ചികിത്സയിൽ കഴിയുന്നവർ 46,972 പേർ.
ഗുജറാത്ത്:- കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 41,820. മരണം 2,045. നിലവിൽ ചികിത്സയിൽ കഴിയുന്നവർ 10,613 പേർ.
ഉത്തർ പ്രദേശ്:- കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 36,476. മരണം 934. നിലവിൽ ചികിത്സയിൽ കഴിയുന്നവർ 12,208 പേർ.